SOLAR KERALA | MURICKENS GROUP
09447366779 | Enquiry | Send Mail
An ISO 9001:2015 Certified Company | 2018 Business Achievement Award Winner
09447366779, 09400464444 murickans@gmail.com
സധാരണ ഇൻവെർട്ടറും ups ഉം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ..!!!
നിങ്ങളുടെ ഇലക്ട്രിസിറ്റി ബില് കൂടുന്നതിനുള്ള കാരണങ്ങൾ ചിന്തിക്കാറുണ്ടോ ???

നമ്മുടെ ഇലെക്ട്രിസിറ്റി ബില്ലിന്റെവർധനയിൽ സാധാരണ ഇൻവെർട്ടറും, ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ യുപിഎസും പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഒരു സാധാരണ ഇൻവെർട്ടറിന്റെയോ, യൂപിഎസിന്റെയോ ബാറ്ററികൾ കറന്റിൽ ചാർജാകുമ്പോൾ നല്ലൊരളവിൽ ഇലെക്ട്രിസിറ്റി ലോസ് ഉണ്ടാകുന്നുണ്ട്. ഒരു നോർമൽ ഇൻവെർട്ടറിന്റെ നൂറ്റമ്പത് എഎച്ച് ബാറ്ററി പത്തര വോൾട്ടിൽ കട്ട്ഓഫ്ആയി വീണ്ടും പതിമൂന്നര വോൾട്ടിൽ റീചാർജ് ചെയ്‌യുന്നതിനു, ബാറ്റെറിയുടെ കാലപഴക്കത്തിനനുസരിച്ചു ഏകദേശം മൂന്ന് മുതൽ അഞ്ച് യൂണിറ്റ് വരെ കറന്റ് ആവശ്യമാണ്. എന്നാൽ റീചാർജായ ബാറ്ററിയിൽ സ്റ്റോർ ചെയ്യുന്നത് ഒന്നു മുതൽ ഒന്നര യൂണിറ്റ് വരെയാണ്, ബാക്കി യൂണിറ്റ് കൺവെർഷൻ ലോസായി നഷ്ടപ്പെടുകയാണ്. ഈയൊരു കൺവെർഷൻലോസ് നമ്മുടെ ഇലക്ട്രിസിറ്റി ബില്ല് വർധിക്കുന്നതിന് ഇടയാക്കുന്നു. അതുപോലെ ഓൺലൈൻ യുപിഎസുകളുടെ കര്യം നോക്കുകയാണെങ്കിൽ, ഓൺലൈൻ യുപിഎസുകൾ ഫുൾ ഡ്രൈവ് ചെയ്യുന്നത് ഡിസി മോഡിലാണ്, ആയതിനാൽ ബാറ്ററി കണ്ടിന്യൂസ് ആയി ചാർജിങ്ങും ഡിസ്ചാർജിങ്ങും നടക്കുന്നതുകൊണ്ട്, വലിയൊരു ലോസ് ഇവിടെ ഉണ്ടാവാറുണ്ട്. അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് യു പി എസ്സുകളിലും ഇൻവെർട്ടറുകളിലും ഓവർ ചാർജിങ്ങിനെ കൺട്രോൾ ചെയ്യുന്ന device നു എന്തെകിലും തകരാർ സംഭവിച്ചാൽ continuous ആയി ചാർജിങ് നടക്കുകയും , ഇതുമൂലം നമ്മുടെ ഇലക്ട്രിസിറ്റി ബില് ക്രമാതീതമായി കൂടുന്നതിനും കാരണമാകുന്നു. എന്നാൽ സോളാർ പാനൽ ഉപയോഗിച്ചു ബറ്ററി ചാർജ് ചെയ്യനുള്ള സംവിധാനം ഉപയോഗിക്കുകയാണെങ്കിൽ പാനെലിന്റെയും ബാറ്റെറിയുടെയും ഡിസി പവർ ആയതിനാൽ കൺവെർഷൻ ലോസ് ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ ഇൻവെർട്ടറോ, യു പി എസ്സോ സോളാറിലേക്കു കൺവെർട് ചെയ്ത് ഉപയോഗിച് കഴിഞ്ഞാൽ ഇങ്ങനെയുണ്ടാകുന്ന ഇലക്ട്രിസിറ്റി ലോസ് കുറയ്ക്കുവാൻ സാധിക്കുന്നതാണ്.