SOLAR KERALA | MURICKENS GROUP
09447366779 | Enquiry | Send Mail
An ISO 9001:2015 Certified Company | 2018 Business Achievement Award Winner
09447366779, 09400464444 murickans@gmail.com
വീണ്ടും യൂണിറ്റിന് 14 നിരക്കിൽ സർചാർജ് ഈടാക്കാനൊരുങ്ങി KSEB
കഴിഞ്ഞ വർഷത്തെ സർചാർജിനും അടുത്ത 4 വർഷത്തേക്കുള്ള നിരക്കുവർധനയ്ക്കുമുള്ള അപേക്ഷകൾക്കു പുറമേ വീണ്ടും സർചാർജിനായി KSEB റഗുലേറ്ററി കമ്മിഷനെ സമീപിച്ചു. കഴിഞ്ഞ ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ വൈദ്യുതി വാങ്ങിയ ഇനത്തിൽ അധികം ചെലവായ 94 കോടി രൂപ യൂണിറ്റിന് 14 പൈസ നിരക്കിൽ ഈടാക്കാൻ അനുവദിക്കണമെന്നാണ് അപേക്ഷ. ഇതുസംബന്ധിച്ചു ഹിയറിങ് നടത്തിയ ശേഷം റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കും.
യൂണിറ്റിന് 9 പൈസ സർചാർജ് നിലവിൽ പിരിക്കുന്നുണ്ട്. കഴിഞ്ഞ ഒന്നാം തീയതി തുടങ്ങിയ ഇത് മേയ് 31 വരെ തുടരും. ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇങ്ങനെ പിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ ഈ വിധം അധികം ചെലവായ 187 കോടി രൂപ യൂണിറ്റിന് 30 പൈസ നിരക്കിൽ സർചാർജ് ആയി പിരിച്ചുനൽകണമെന്നു കമ്മിഷനോട് നേരത്തേ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കമ്മിഷൻ തീരുമാനം എടുത്തിട്ടില്ല. ഇതിനു പുറമേ അടുത്ത 4 വർഷത്തേക്കു നിരക്ക് വർധിപ്പിക്കാനുള്ള നിർദേശവും കമ്മിഷൻ മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.