SOLAR KERALA | MURICKENS GROUP


 09447366779 |  Enquiry |  Send Mail
An ISO 9001:2015 Certified Company | 2018 Business Achievement Award Winner

 

  09447366779, 09400464444     murickans@gmail.com    Start an Enquiry


സോളാർസംവിധാനങ്ങൾക്കായി ഗ്രോസ് മീറ്ററിംഗ് അവതരിപ്പിക്കാനുള്ള KSEB അഭ്യർത്ഥന KSERC പുറപ്പെടുവിച്ച ഉത്തരവിൽ നിരസിച്ചു.


തിരുവനന്തപുരം : 2021 ൽ രൂപീകരിച്ച Electricity (Right of Consumers) Amendment Rules) പ്രകാരം സോളാർ സംവിധാനങ്ങൾക്കായി ഗ്രോസ് മീറ്ററിംഗ് അവതരിപ്പിക്കാനുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ (കെഎസ്ഇബി) അഭ്യർത്ഥന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഎസ്ഇആർസി) അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവിൽ നിരസിച്ചു. നെറ്റ് മീറ്ററിംഗിന് പകരം 500 കിലോവാട്ടില് കൂടുതല് പുനരുപയോഗിക്കാവുന്ന വൈദ്യുതി സംവിധാനങ്ങള്ക്ക് ഗ്രോസ് മീറ്ററിംഗ്,ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ഹര്ജി നല്കിയിരുന്നു. എന്നാൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഎസ്ഇആർസി) ഈ അപേക്ഷ തള്ളി കളഞ്ഞു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ 2021 ഒക്ടോബർ 1 മുതൽ 2022 സെപ്റ്റംബർ 30 വരെയുള്ള സെറ്റിൽമെന്റ് കാലയളവിലെ അധിക ബാങ്കിംഗ് വൈദുതിക്ക് 2.44 രൂപ/യൂണിറ്റ്ന് അംഗീകരിക്കണം എന്നുള്ള കെഎസ്ഇബിയുടെ അപേക്ഷയും കമ്മിഷൻ തള്ളി.

സംസ്ഥാനത്ത് സൗരോർജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനാണ് നെറ്റ് മീറ്ററിംഗ് ഏർപ്പെടുത്തിയതെന്ന് കെ.എസ്.ഇ.ബി സബ്മിഷനിൽ പറഞ്ഞു. ആവശ്യത്തിന് സൗരോർജ്ജ കണക്ഷനുകൾ ഗ്രിഡിൽ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു എന്നും, തുടർച്ചയായ 'നെറ്റ് മീറ്ററിംഗ്' സിസ്റ്റം ബോർഡിന് കനത്ത സാമ്പത്തിക നഷ്ട്ടം വരുത്തി വയ്ക്കുകയും കൂടാതെ, പല സംസ്ഥാനങ്ങളും ഗ്രോസ് മീറ്ററിംങ് സ്വീകരിച്ചിട്ടുണ്ടെന്നും അധിക യൂണിറ്റ് സെറ്റിൽമെന്റ് ചെയ്യുന്നതിന് വ്യത്യസ്തമായ രീതി സ്വീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

2021-22 സാമ്പത്തിക വർഷത്തേക്കുള്ള കമ്മീഷൻ അംഗീകരിച്ച ശരാശരി പവർ പർച്ചേസ് കോസ്റ്റ് (APPC) 3.22 രൂപ / kwh ആയിരുന്നു, ഇത് സൗരോർജ്ജത്തിന്റെ നിലവിലെ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഗണ്യമായി ഉയർന്നതാണ്. നിലവിലുള്ള സൗരോർജ നിരക്കുമായി യോജിക്കുന്നതിനായി പല സംസ്ഥാനങ്ങളും സെറ്റിൽമെന്റ് നിരക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.കെ.എസ്.ഇ.ബി അടുത്തിടെ ഒപ്പുവച്ച കരാറുകളിൽ സൗരോർജ്ജം വാങ്ങുന്ന ഏറ്റവും കുറഞ്ഞ നിരക്ക് 2.44 രൂപ / kwh ആണെന്നും, 2021 ഒക്ടോബർ 01 മുതൽ 2022 സെപ്റ്റംബർ 30 വരെയുള്ള സെറ്റിൽമെന്റ് കാലയളവിലേക്ക് ഇതേ തുക തന്നെ അംഗീകരിക്കണമെന്നും കെ.എസ്.ഇ.ബി വാദിച്ചു. എന്നാല് കെ.എസ്.ഇ.ബിക്ക് നിഷ്കർഷിച്ചിട്ടുള്ള കുറഞ്ഞ ആർ.പി.ഒ ടാർഗറ്റുകൾ ( നിർബന്ധമായും സ്ഥാപിക്കേണ്ട പ്ലാൻറ് ശേഷി) പോലും ഇതുവരെ കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഗ്രോസ് മീറ്ററിംഗ് അവതരിപ്പിക്കുന്നത് ഇതിന് വിപരീതഫലമുണ്ടാക്കുമെന്നും,പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വൻതുക നിക്ഷേപിച്ച നിക്ഷേപകരും, ഉൽപ്പാദകരും പ്രകടിപ്പിച്ച ആശങ്കകളും കെ.എസ്.ഇ.ആർ.സി ചൂണ്ടിക്കാട്ടി, കൂടാതെ ലേലം ചെയ്തു വാങ്ങുന്ന വൈദ്യുതിയുടെ വിലയായ 2.44 രൂപ യുമായി ഇതിനെ താരതമ്യം ചെയ്യുന്നത് യുക്തിസഹമോ ശരിയോ അല്ല എന്നും സെറ്റിൽമെന്റ് കാലയളവിന് ശേഷം ബന്ധപ്പെട്ട മുൻ വർഷത്തെ നിശ്ചയിച്ച 3.22₹/ യൂണിറ്റ് വച്ച് നൽകണം എന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ജൂണിൽ, റൂഫ്ടോപ്പ് സോളാർ ഇൻസ്റ്റാളേഷനുകൾക്കായുള്ള നെറ്റ് മീറ്ററിംഗുമായി ബന്ധപ്പെട്ട് വൈദ്യുതി (ഉപഭോക്താക്കളുടെ അവകാശങ്ങൾ) 2020 ചട്ടങ്ങളിൽ 500 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് നെറ്റ് മീറ്ററിംഗ് നൽകാൻ ഊർജ്ജ മന്ത്രാലയം ഭേദഗതി പുറപ്പെടുവിച്ചിരുന്നു എന്നാൽ പുതിയ ഇലക്ട്രിസിറ്റി ഭേദഗതി ചട്ടങ്ങൾ പ്രകാരം, കാലാകാലങ്ങളിൽ അതാത് സംസ്ഥാന കമ്മീഷൻ നടത്തുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി ആയിരിക്കും വിതരണ കമ്പനികൾ തീരുമാനം കയ്‌കൊള്ളുന്നത്.